Main Menu

പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു; നായിക പ്രിയങ്ക ചോപ്ര

പയ്യോളി എക്‌സ്പ്രസ് എന്നു വിശേഷിപ്പിക്കുന്ന പി.ടി ഉഷയുടെ ജീവിതം ബോളിവുഡിലേക്ക്. പ്രിയങ്ക ചോപ്രയാണ് പി.ടി ഉഷയായി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ കഥയില്‍ പ്രിയങ്കനായികയാകുന്നത്. നേരത്തെ മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിലും പ്രിയങ്ക ആയിരുന്നു നായിക.

പി.ടി.ഉഷ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മയാണ്. എ.ആര്‍. റഹ്മാനാണ് സംഗീതം. നൂറുകോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. പയ്യന്നൂര്‍ സ്വദേശിയായ ഡോ. സജീഷ് സര്‍ഗമാണ് തിരക്കഥ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്