Main Menu

പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വി.എസ്; പഠിച്ച ശേഷം കൂടുതല്‍ നടപടി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.

ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.

ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. എന്തു പറഞ്ഞാലും വിവാദമാകും. പക്ഷം പിടിക്കാനില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സുപ്രീംകോടതി അനുവദിച്ചാൽ നാലു മെഡിക്കൽ കോളജുകളിലെ പ്രവേശനം പുനരാരംഭിക്കും. ഹൈക്കോടതി പറഞ്ഞിട്ടാണ് അഡ്മിഷൻ തുടങ്ങിയത്. സുപ്രീം കോടതിയെ വിമർശിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്