Main Menu

പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി; പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പരാതിക്കാരി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. പാര്‍ട്ടി തല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശബ്ദസന്ദേശങ്ങള്‍ അടക്കമാണ് പുതിയ പരാതി. തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഉന്നതരാണ് ഇതിന് പിന്നിലെന്നുമാണ് വനിതാ നേതാവിന്റെ പരാതിയില്‍ ഉന്നയിക്കുന്നത്. ശശി കേന്ദ്ര കമ്മിറ്റിയംഗവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും പരാതിയില്‍ പറയുന്നു.

തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.  ശശിയുടെ ഫോൺസംഭാഷണം അടക്കമാണ് പുതിയ പരാതിയായി നൽകിയിരിക്കുന്നത്. പരാതിയിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നിൽ. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

നേരത്തേ, ശശിക്കെതിരായ പരാതിയിൽ പാർട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് നടപടിയൊന്നുമുണ്ടാ‍യില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്