Main Menu

പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍; അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും; നടപടി വേഗത്തിലാക്കാന്‍ പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍. അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.സിഐടിയു ജില്ലാ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും മാറി നില്‍ക്കും. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും.

പി.കെ.ശശി വിഷയത്തില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്