പി.കെ ശശിക്കെതിരായ പരാതിയില്‍ സിപിഐഎം തീരുമാനം ഉടനെന്ന് എം.എ ബേബി

തിരുവനന്തപുരം∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ യുവതി നൽകിയ പരാതിയിൽ സിപിഐഎം തീരുമാനം ഉടനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആർക്കു പരാതി നൽകാനും പെൺകുട്ടിക്കു സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം പല പാർട്ടി നേതാക്കളും വ്യക്തമാക്കിയതാണെന്നും ബേബി അറിയിച്ചു.
ശശിക്കെതിരെ പരാതി ലഭിച്ചാൽ പാര്‍ട്ടി അത് പൊലീസിനു കൈമാറുമെന്ന് ബേബി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എ.കെ. ബാലനും പി.കെ. ശ്രീമതിയുമാണ് പി.കെ. ശശിക്കെതിരായ പരാതി സിപിഐഎമ്മിനു വേണ്ടി അന്വേഷിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ശശിയുടെ നിലപാട്. യുവതിയുടെ പരാതി പിൻവലിപ്പിക്കാന്‍ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ നേതാക്കളിൽ നിന്ന് യുവതിക്കുമേൽ സമ്മർദമുണ്ടായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്
« സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്; ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാട് (Previous)