Main Menu

പി.എസ്.സി വെബ്‌സൈറ്റ് മൂന്നു ദിവസം പ്രവര്‍ത്തന രഹിതമാകും

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മൂന്നു ദിവസം പ്രവര്‍ത്തന രഹിതമാകും. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 23,24,25 തിയതികളില്‍ ഓണ്‍ലൈന്‍ സേവനം പൂര്‍ണ്ണമായും നിര്‍ത്തിവയക്കും. ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ സഹായകമാകും.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിലെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍. സെര്‍വര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും പരീക്ഷ നടത്തിപ്പും പുനഃക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 25 വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള അപേക്ഷ തിയതി ജൂണ്‍ 21 വരെ നീട്ടി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്