Main Menu

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന്

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്നാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ജൂണ്‍ 30നുമുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ അനുവദിച്ചേക്കില്ല. അതുമല്ല പാന്‍ ലിങ്ക് ചെയ്യാതെ ഇതിനകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടേത് ആദായ നികുതി വകുപ്പ് അംഗീകരിച്ചേക്കുമില്ല.

പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവസാന ദിവസമായിട്ടും ഇതുവരെ തീയതി നീട്ടി നല്‍കുകയോ പുതിയ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ബോര്‍ഡ് ചെയ്തിട്ടില്ല.

ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ തീര്‍പ്പായാല്‍മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്