Main Menu

പാകിസ്താനില്‍ വൈറലായി ഇമ്രാന്‍ കേക്ക്; കേക്ക് നിര്‍മ്മാതാവിന് ഓര്‍ഡറുകളുടെ പ്രവാഹം

ഇസ്ലാമാബാദ്: പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മാതൃകയില്‍ നിര്‍മിച്ച കേക്കാണ് ഇപ്പോള്‍ പാകിസ്താനിലെ ചര്‍ച്ചാ വിഷയം. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ചുതലയേല്‍ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ കേക്ക് വൈറലായിരിക്കുന്നത്.

വണ്‍സ് അപ്പോണ്‍ എ കേക്ക് എന്ന ബേക്കറി സ്ഥാപനത്തിന്റെ ഉടമസ്ഥയായ വര്‍ദ സഹീദാണ് ഈ കേക്കിന്റെ നിര്‍മ്മാതാവ്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പതാകയുടെ നിറമാണ് കേക്കിന് നല്‍കിയിരിക്കുന്നത്. മാത്രമല്ല ചവിട്ടി നില്‍ക്കുന്ന പരവതാനിയും കഴുത്തിലിട്ടിരിക്കുന്ന ഷാളും ഇതേ കളര്‍ തന്നെയാണ്.

കഴിഞ്ഞ വര്‍ഷമാണ് താന്‍ ഈ കേക്ക് നിര്‍മ്മിച്ചതെന്ന് ബേക്കറി ഉടമസ്ഥയായ വര്‍ദ സഹീദ് വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ഇതേ മാതൃകയില്‍ തന്നെ മറ്റൊരു കേക്ക് നിര്‍മ്മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഈ കേക്കാണ് ശ്രദ്ധ നേടിയത്. ഇത്രയും ശ്രദ്ധ നേടുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സഹീദ പറയുന്നു. ഫേസ്ബുക്കിലാണ് കേക്കിന്റെ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത്. അതിനുശേഷം തന്റെ ഇന്‍ബോക്‌സിലേക്ക് കേക്ക് ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു എന്ന് സഹീദ് പറയുന്നു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അന്നേ ദിവസത്തേയ്ക്കാണ് മിക്കവരും ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നാല് കിലോഗ്രാമാണ് കേക്കിന്റെ ഭാരം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്