Main Menu

പല്ലവിയാകാന്‍ പാര്‍വ്വതി; ‘ഉയരെ’പറയുന്നത് ആസിഡ് ആക്രമണത്തിന്റെ കഥ

കൊച്ചി: നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘ഉയരെ’യില്‍ പാര്‍വതിയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്.

എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്‍മാര്‍. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ആസിഫ് അലി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണത്തിനു ശേഷം ഇപ്പോള്‍ ടൊവിനോയും പാര്‍വതിയുമുള്‍പ്പെടുന്ന സീനുകളാണ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബോബിസഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്