Main Menu

പത്രം വായിക്കരുതെന്ന് ധോണി പറഞ്ഞു:വെളിപ്പെടുത്തലുമായി യുവതാരം

പത്രം വായിക്കരുത്, സമൂഹമാധ്യമങ്ങളില്‍ നിന്നും എത്രമാത്രം മാറിനില്‍ക്കാന്‍ സാധിക്കുമോ അത്രയും മാറി നില്‍ക്കുക. ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ധോണി തനിക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍.

സമൂഹമാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നെ സംബന്ധിച്ച് വിമര്‍ശനങ്ങളാണ് മുന്നോട്ട് പോകുവാനുള്ള പ്രചോദനം നല്‍കുന്നത്. പക്ഷേ പൂര്‍ണ ശ്രദ്ധ കളിയില്‍ കൊടുക്കാന്‍ എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ധോണിയുടെ നിര്‍ദേശിച്ചത് ശ്രേയസ പറയുന്നു.

ഐപിഎല്‍ ലേലത്തില്‍ തെരെഞ്ഞെടുക്കുന്നതിന് മുമ്പും ശേഷവും തന്നോടുണ്ടായ പലരുടേയും സമീപന മാറ്റത്തെ കുറിച്ചും ശ്രേയസ് പറയുന്നു. എനിക്ക് നേരത്തെ അറിയാവുന്ന പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്നെ ഐപിഎല്ലില്‍ തെരെഞ്ഞെടുത്തുവെന്ന് അറിഞ്ഞതിന് ശേഷം ആ പെണ്‍കുട്ടി എനിക്ക് മെസേജ് അയക്കാന്‍ തുടങ്ങി താരം കൂട്ടിച്ചേര്‍ത്തു. എന്നെ ഓര്‍ത്ത് സന്തോഷിക്കുന്നതിനാല്‍ സന്ദേശം അയക്കുന്നു എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്.

എന്നാല്‍ എന്നെ ഓര്‍ത്തല്ല, പണമാണ് അവിടെ വിഷയമാകുന്നത് എന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കി ശ്രേയസ് പറയുന്നു. 2018ല്‍ ഡല്‍ഹിയുടെ നായകനായി ടീമിന് നേട്ടമുണ്ടാക്കി കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും വ്യക്തിഗതമായി മികച്ച പ്രകടനമായിരുന്നു ശ്രേയസിന്റേത്. 14 ഇന്നിംഗ്‌സില്‍ നിന്ന് 411 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്