Main Menu

പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പ്ലസ് ടു വിദ്യാര്‍ത്ഥികളായ നാല് പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഡെറാഡൂണില്‍ ബോര്‍ഡിങ് സ്‌കുളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ 14നാണ് പെണ്‍ക്കുട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം മറച്ചുവെച്ച് പെണ്‍ക്കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ നാല് പേരെയാണ് അരസ്റ്റ് ചെയ്തിരിക്കുന്നത്.

തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് സ്‌കൂളിന്റെ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്. അതേ സ്‌കൂളില്‍ പഠിക്കുന്ന നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. ഗര്‍ഭം അലസിപ്പിക്കാനായി സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് മരുന്നുകലക്കി നല്‍കിയെന്നും നേഴ്‌സിങ് ഹോമിലേക്ക് കൊണ്ടുപോയിരുന്നെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ഉഷ നെഗി പറഞ്ഞു.

‘ ഉത്തരാഖണ്ഡിനു പുറത്തു നിന്നുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. അറസ്റ്റ് ചെയ്ത നാല് വിദ്യാര്‍ത്ഥികളെയും ചൊവ്വാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. മറ്റുള്ളവരെ ഇന്ന് തന്നെ കോടതിയില്‍ എത്തിക്കും ‘, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നരേഷ് റാത്തോഡ് പറഞ്ഞു.

ഓഗസ്റ്റ് ആദ്യവാരം നടന്ന സംഭവത്തേക്കുറിച്ച് പെണ്‍കുട്ടി തന്റെ സഹോദരിയോടും സ്‌കൂളിലെ അടുത്ത സുഹൃത്തിനോടും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ബലാത്സംഗത്തില്‍ ഗര്‍ഭിണിയായെന്നറിഞ്ഞ പെണ്‍കുട്ടി സഹോദരിയോടൊപ്പം സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ ബലാത്സംഗവിവരം പുറത്തറിയിക്കാതിരിക്കാനാണ് ശ്രമിച്ചതെന്ന് എ.ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്