Main Menu

പകല്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കെ. മുരളീധരന്‍; ശബരിമല തീര്‍ഥാടനത്തിന് പൊലീസ് പാസ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പകല്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കെ. മുരളീധരന്‍. വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി പത്തനംതിട്ടയിലേക്ക് നടത്തുന്ന മുരളീധരന്റെ പദയാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ശബരിമല തീര്‍ഥാടനത്തിന് പൊലീസ് പാസ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും ബിജെപിയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ശ്രമമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പദയാത്ര 14ന് പത്തനംതിട്ടയില്‍ എത്തും. 15 നാണ് വിവിധ ജില്ലകളില്‍ നിന്നുള്ള പദയാത്രകളുടെ സംഗമം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്