Main Menu

ന്യൂനമര്‍ദം: ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: തെക്കന്‍ ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. ന്യൂനമര്‍ദത്തിന്റെ ഫലമായാണ് തെക്കന്‍ ഒമാനില്‍ ന്യൂനമര്‍ദത്തിന് സാധ്യത.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. പടിഞ്ഞാറ് ഭാഗത്തായി റാസ് മദറ്ക്കയില്‍നിന്ന് 450 കിലോമീറ്റര്‍ ദൂരെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം.

കാറ്റിന്റെ ഫലമായി കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഔദ്യോഗിക സ്രോതസുകളില്‍നിന്നുള്ള കാലാവസ്ഥാ വാര്‍ത്തകള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്