Main Menu

നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ഉന്നതരുടെ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ്; പൊലീസിന്റെയും സിപിഐഎമ്മിന്റെയും സഹായത്തോടെയാണ് പ്രതി ഒളിവില്‍ കഴിയുന്നത്

കൊച്ചി: നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ഉന്നതരുടെ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാന്‍ കഴിയാത്തത് ഉന്നതരുടെ പിന്തുണയുള്ളതിനാലാണ്. കേസ് പൊലീസ് തന്നെ അട്ടിമറിക്കുന്നു. പൊലീസിന്റെയും സിപിഐഎമ്മിന്റെയും സഹായത്തോടെയാണ് പ്രതി ഒളിവില്‍ കഴിയുന്നത്. ഐജി ലെവലിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണം. ഡിവൈഎസ്പി ഹരികുമാറിന് പൊലീസ് ഉന്നതരുടെ സംരക്ഷണമുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.ടി.ജലീലിനെതിരെ മലവെള്ളം പോലെയാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഏത് മന്ത്രി അഴിമതി നടത്തിയാലും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ജലീലിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോടതിയെ സമീപിക്കാനുള്ള നിര്‍ദേശം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ സിപിഐഎമ്മിനും ആര്‍എസ്എസിനും ഒരേ ലക്ഷ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യമൊന്നും പിണറായി വിജയനില്ല. കേരളത്തില്‍ ദേവസ്വം ബോര്‍ഡ് ഇല്ലാതായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്