Main Menu

നെയ്മറില്‍ കണ്ണുവെച്ച് ബാഴ്‌സയും ലാലിഗയും; സൂപ്പര്‍ താരം ഏത് ക്ലബിന് വേണ്ടി പന്ത് തട്ടുമെന്ന ആകാംക്ഷയില്‍ ആരാധകര്‍

ലണ്ടന്‍: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍ വീണ്ടും സ്പാനിഷ് ലാലിഗയില്‍ മടങ്ങിയെത്തുമോ സ്‌പെയിനിലെ പ്രധാന ഫുട്‌ബോള്‍ മാധ്യമമായ മാര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത സീസണില്‍ നെയ്മര്‍ ബാഴ്‌സലോണയിലോ റയല്‍ മാഡ്രിഡിലോ പന്തുതട്ടും. നെയ്മറിനായി ഇരുക്ലബുകളും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നെയ്മര്‍ കഴിഞ്ഞയാഴ്ച ബാഴ്‌സ ക്യാംപിലെത്തി സഹതാരങ്ങളെ സന്ദര്‍ശിച്ചിരുന്നു. ബാഴ്‌സയിലെ താരങ്ങളുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ നെയ്മര്‍ ശ്രദ്ധാലുവാണ്. താരത്തെ തിരികെയെത്തിക്കാന്‍ ബാഴ്‌സ മാനേജ്‌മെന്റിനും സമ്മതമാണ്. അടുത്ത സീസണില്‍ ബ്രസീലിയന്‍ താരത്തെ തിരിച്ചെത്തിക്കാനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ തലയെടുപ്പില്ലാത്ത ഒരു കളിക്കാരനില്ലെന്നതാണ് റയല്‍ മാഡ്രിഡിന്റെ പ്രതിസന്ധി. ഗാരെത് ബെയ്‌ലും കരീം ബെന്‍സെമയും ഉണ്ടെങ്കിലും ഒരു മുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള താരം അവര്‍ക്കില്ല. റോണോ പോയശേഷം നല്ലൊരു താരത്തെ ടീമിലെത്തിക്കാതെ സ്‌റ്റേഡിയം നവീകരിക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഫ്‌ളോറന്‍സ് പെരസ് നീങ്ങിയതും ക്ലബ് മാനേജ്‌മെന്റിലെ മറ്റുള്ളവരെ ചൊടിപ്പിച്ചു. നെയ്മറിനായി അടുത്ത സീസണില്‍ ശ്രമം ഊര്‍ജിതമാക്കാനാണ് ക്ലബിന്റെ നീക്കം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്