Main Menu

നീതി കിട്ടിയതില്‍ സന്തോഷം; കോടതി വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു: നികേഷ് കുമാര്‍

കണ്ണൂര്‍: നിയമപോരാട്ടത്തിനൊടുവില്‍ നീതി കിട്ടിയതില്‍ സന്തോഷമെന്ന് എം.വി. നികേഷ് കുമാര്‍. തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഷാജിയ്‌ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍ പറഞ്ഞു.

തന്റെ ആവശ്യം ഹൈക്കോടതി തള്ളിയതില്‍ നിരാശയില്ല തുടക്കം മുതലേ വര്‍ഗീയ പ്രചാരണത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. പ്രചാരണത്തിനെതിരെ അന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെടുത്തത്. ഫലം വന്നപ്പോള്‍ രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്.

ഷാജിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിന്  ഒടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്