Main Menu

നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് നേതാക്കള്‍; കെഎസ്ആര്‍ടിസിയില്‍ പമ്പയിലേക്ക് തിരിച്ചു

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് സംഘം പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര തിരിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലേക്ക്  പുറപ്പെട്ടത്.

യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു. എംഎല്‍എമാരെ കടത്തിവിടാമെന്നും മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ പോകാമെന്നുമാണ് എസ്പി യതീഷ് ചന്ദ്ര അറിയിച്ചത്. ഇതേ തുടര്‍ന്ന് എസ്പിയും  നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ച് ചെന്നിത്തല രംഗത്തെത്തി. ആര്‍എസ്എസിനെ നിങ്ങള്‍ അറസ്റ്റ് ചെയ്യൂവെന്ന് ചെന്നിത്തല പറഞ്ഞു. 144 പിന്‍വലിക്കാന്‍ ഡിജിപിയോട് പറയൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം അസാധ്യമാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. തീര്‍ഥാടകര്‍ ശബരിമലയിലേക്ക് വരാന്‍ ഭയപ്പെടുന്നു. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സന്നിധാനത്തേക്ക്​ പോകുമെന്നും ആവശ്യമെങ്കിൽ നിരോധനാജ്​ഞ ലംഘിക്കുമെന്നും ശബരിമലയിലേക്ക്​ പുറപ്പെടും മുമ്പ്​ നേതാക്കൾ അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവിനെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍, നേ​താ​ക്ക​ളാ​യ എം.​കെ. മു​നീ​ര്‍, പി.​ജെ. ജോ​സ​ഫ്, ജോ​ണി നെ​ല്ലൂ​ര്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, സി.​പി. ജോ​ണ്‍, ജി. ​ദേ​വ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ്​ സം​ഘാം​ഗ​ങ്ങ​ൾ.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കില്‍ ലംഘിക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. കലാപമുണ്ടാക്കാനല്ല, ഭക്തര്‍ക്കുവേണ്ടിയാണ് യുഡിഎഫ് നിലപാട്. ആരാധനസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. നാമജപം തെറ്റെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ശബരിമലയിലേക്ക് പുറപ്പെടും മുന്‍പ് ചോദിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്