Main Menu

നിരോധനാജ്ഞ ലംഘിച്ചു; നിലയ്ക്കലില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. എ.എന്‍.രാധാകൃഷ്ണന്‍, ജെ.ആര്‍.പത്മകുമാര്‍ ഉള്‍പ്പെടെ പത്ത് പേരാണ് അറസ്റ്റിലായത്.

പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയതും മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രവാക്ക്യം മുഴക്കിയതും. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാതൊരു സൂചനയും നല്‍കാതെ ആയിരുന്നു ബിജെപി നേതാക്കള്‍ ഇവിടെ എത്തിയത്.

സര്‍ക്കാരിന്റെ നിലപാടിനോടുള്ള പ്രതിഷേധാര്‍ഹമായാണ് തങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചത് എന്നും ഇരുവരും പറ‍ഞ്ഞു. അയ്യപ്പഭക്തന്മാരുടെ വേഷത്തിലായിരുന്നു ഇവര്‍‌ എത്തിയത്. നിയമം പരസ്യമായി ലംഘിച്ചുകൊണ്ടുളള പ്രതിഷേധമാണിതെന്നും എ.എന്‍ രാധാകൃഷ്ണന്  പറഞ്ഞു.

പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്ന നിലയ്ക്കലില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്