Main Menu

നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളുന്നതിനെതിരെ പ്രതിപക്ഷ നേതാവ് പ്രത്യേക കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു; ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു.പൊതുജനങ്ങളുടെ സ്വത്താണ് നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. നഷ്ടം സര്‍ക്കാരിനാണ് ഉണ്ടായിരിക്കുന്നത്. സ്പീക്കറുടെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങളെടുത്തത്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അടുത്ത മാസം നാലിന് കേസില്‍ വിശദമായ വാദം കേള്‍ക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്