Main Menu

നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയത്; വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.

കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം. സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അംഗീകരിക്കാനാവുന്നതല്ല. ഇത്തരം വിഷയങ്ങളിലെല്ലാം പുരുഷ മേധാവിത്വപരമായ സമീപനമാണ് അദ്ദേഹം സ്വകീരിക്കന്നത.് അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനെന്നല്ല ആര്‍ക്കുമില്ല. പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവാവുന്നതല്ല. അവരെ വിളിച്ച പദവും അതില്‍ വിഷമമില്ല എന്ന പ്രസ്താവനയും അങ്ങേയറ്റം അപലപനീയമാണ്.

ആര് കന്യാസ്ത്രീയാണ് അല്ല എന്നത് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഒരാളേയും ഇത്തരത്തില്‍ അപമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്