Main Menu

നിയന്ത്രണവുമായി വാട്‌സ്ആപ്പ്; അഞ്ചിലധികം പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല

ന്യൂഡല്‍ഹി: സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണവുമായി വാട്‌സ്ആപ്പ്. അഞ്ചിലധികം പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇത് ആദ്യം നടപ്പാക്കുക. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ കൊണ്ടുവന്നേക്കും.

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ് ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു.

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു. സോഷ്യല്‍മീഡിയ വഴിയുള്ള സന്ദേശങ്ങള്‍ കലാപമുണ്ടാക്കാനുള്ള കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു ഈ നീക്കം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്