Main Menu

നിക്കിനെക്കുറിച്ച് മൂന്ന് വാക്കില്‍ വിവരിക്കുക; പ്രിയങ്കയുടെ മറുപടിക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

മുംബൈ: പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹം അത്യാഢംബര പൂര്‍വ്വമായാണ് നടന്നത്. ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ ഡിസംബര്‍ 1, 2 തിയതികളിലായിരുന്നു വിവാഹം. ക്രിസ്തീയ, ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങുകള്‍. ഡിസംബര്‍ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു തിരിക്കുകയായിരുന്നു.

പൊതുവേദികളില്‍ നിക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് നാണമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രിയങ്കയുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസ്സിലാക്കാം. നിക്കിനാണെങ്കില്‍ പ്രിയങ്കയെക്കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

വോഗ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പ്രിയങ്കയോട് നിക്കിനെക്കുറിച്ച് മൂന്ന് വാക്കില്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം കേട്ടയുടന്‍ ഭര്‍ത്താവ് എന്നാണ് ആദ്യ വാക്ക് പറഞ്ഞത്. ഹസ്ബന്‍ഡ് എന്നത് നിക്കിന് പുതിയതാണെന്ന് പ്രിയങ്ക ചിരിച്ചുകൊണ്ട് പറഞ്ഞു. ശാന്തം, അതിയായ സ്‌നേഹം എന്നാണ് പ്രിയങ്ക പിന്നീട് പറഞ്ഞത്. ഇരുവരും തങ്ങളുടെ ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നത് കൊണ്ട് ഒരുമിച്ച് സമയം ചെലവിടാന്‍ കഴിയാറില്ലെന്നും പ്രിയങ്ക പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്