Main Menu

നായകന്‍ എന്നും ധോണി തന്നെ; കോഹ്‌ലിക്ക് ചികിത്സ ആവശ്യമാണ്: മനസ് തുറന്ന് സഹതാരങ്ങള്‍

സിഡ്‌നി: ആരാധകരുടെ പ്രിയപ്പെട്ട തലയാണ് ധോണി. ധോണിയുടെ പകരക്കാരനായി എത്തിയ വിരാട് കോഹ്‌ലിയും നേട്ടങ്ങള്‍ കൊയ്യുകയാണ്. ദാദയും കോലിയുമാണ് ചില ആരാധകരുടെ മികച്ച നായകന്‍. ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭിപ്രായത്തില്‍ ധോണിയാണ് മികച്ച നായകന്‍. ഒരു പ്രമുഖ ടെലിവിഷന്‍ ഷോയിലായിരുന്നു താരങ്ങളുടെ പ്രതികരണം.

നേട്ടങ്ങളുടെ കാര്യത്തില്‍ ധോണി തന്നെയാണ് മികച്ച നായകനെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍, തന്റെ അരങ്ങേറ്റം ധോണിക്ക് കീഴിലായതിനാലാണ് ധോണി പ്രിയപ്പെട്ട നായകനായതെന്ന് പണ്ഡ്യ പറഞ്ഞു. ഇരുവരും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമാണ് ഇപ്പോള്‍. സിഡ്‌നിയില്‍ ടെസ്റ്റില്‍ രാഹുല്‍ കളിക്കുന്നുമുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് എംഎസ്ഡി. ധോണിയുടെ നായകത്വത്തില്‍ 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. ധോണിക്ക് കീഴില്‍ 110 ഏകദിനങ്ങളില്‍ വിജയിക്കാനായി. ടെസ്റ്റ് നായകസ്ഥാനം 2014ല്‍ ധോണി ഒഴിഞ്ഞിരുന്നു.

ആര്‍ക്കാണ് ചികിത്സ ആവശ്യമെന്ന ചോദ്യത്തിന് കോഹ്‌ലി എന്നായിരുന്നു രാഹുലിന്റെ ഉത്തരം. കോഹ്‌ലി കുറച്ച് കൂടി ശാന്തനാകണമെന്നും, താനത് പലപ്പോഴും പറയാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഹോളിഡേ മൂഡ് എന്നൊന്ന് വിരാടിനില്ല. എപ്പോഴും പണിയെടുക്കണം എന്ന ചിന്തയെയുള്ളു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്