Main Menu

നാട്ടിന്‍പുറത്തെ സിനിമാ കൂട്ടായ്മയില്‍ ഒരു ആക്ഷന്‍ ഷോര്‍ട്ട് ഫിലിം; വീഡിയോ വൈറലാകുന്നു

നാട്ടിന്‍പുറത്തെ സിനിമ കൂട്ടായ്മയില്‍ ഒരുക്കിയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ബിഗ് ബഡ്ജറ്റ് സിനിമകളോട് കിടപിടിക്കുന്ന ആക്ഷന്‍ സീനുകളും, ചേസിംഗ് സീനുകളുമൊക്കെയായി റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു.

പട്ടാമ്പി ഒറ്റപ്പാലം പ്രദേശത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഗാങ്ങ്സ്റ്റ&എന്ന ചെറിയ ‘വലിയ സിനിമക്ക് പിന്നില്‍. ലക്ഷങ്ങള്‍ ചിലവിട്ട് സിനിമകളില്‍ ചിത്രീകരിക്കുന്ന ഗണ്‍ ഫൈറ്റും, കാര്‍ ചേസിങ്ങുകളുമൊക്കെ വളരെ ചെറിയ ചെലവില്‍ സ്വയം നിര്‍മിച്ചെടുത്ത പൊടികൈകളിലൂടെ ഗംഭീരമായി ചെയ്‌തെടുത്തിട്ടുണ്ട് റഷീദ് പറമ്പിലും സുഹൃത്തുക്കളും.

15 ദിവസത്തിലധികം ഷൂട്ട് ചെയ്ത സിനിമ ഏതാണ്ട് 2വര്‍ഷത്തെ സമയമെടുത്താണ് പുറത്തിറക്കിയത്. സിനിമ സ്വപ്നം കാണുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ കൂട്ടായ്മ. സിനിമയുടെ തിരകഥ നിഖില്‍ ശിവനുണ്ണിയും, നിര്‍മ്മാണം ദേവന്‍ കൊപ്പം, ക്യാമറ ശിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് ആനന്ദ് ബോധ്. സംഗീതം സാം സൈമണ്‍ ജോര്‍ജ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്