Main Menu

നവോദയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ സംഘടനാ ഭാരവാഹികള്‍

ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ദേശീയ തലത്തില്‍ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവോദയ അടുത്ത സംഘടനാ പ്രവര്‍ത്തന

വര്‍ഷത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 22ആം തീയതി കനിഗ് വെയില്‍ സെഞ്ചുറി

പാര്‍ക്ക് ഹാളില്‍ വച്ചു നടന്ന ആനുവല്‍ ജനറല്‍ ബോഡി സംഘടനയുടെ നാളിതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങെളുടെയും നേട്ടങ്ങളും കോട്ടങ്ങളും ക്രിയാത്മകമായി ചര്‍ച്ച ചെയ്യുകയും, ഓരോ നേതാക്കളും പ്രവര്‍ത്തകരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്ശനപരവും സ്വയം വിമര്‍ശനപരവുമായ രീതിയില്‍ വിലയിരുത്തുകയും,തുടര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവതരമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ സാമൂഹിക സാംസ്‌ക്കാരിക ഇടങ്ങളില്‍ പുരോഗമന ചിന്തയും പുതിയ പ്രതീക്ഷകളുമായി തുടരുവാന്‍ താഴെ പറയുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പുതിയ നേതൃനിരയെ ചുമതലകള്‍ ഏല്‍പ്പിച്ചു.

പ്രസിഡന്റ് ബിജു മാത്യു ,വൈസ് പ്രസിഡന്റ് ജയ്‌മോന്‍ കെ പൗലോസ് ,അരുണ്‍ കുമാര്‍ എ

ജനറല്‍ സെക്രട്ടറി ജിജേഷ് പി ജയാനന്ദന്‍ ,ജോയിന്റ് സെക്രട്ടറി ഹിനിഷ് പാലാട്ടുമ്മല്‍ ,സബിന്‍ നാഥ് എ ട്രെഷറര്‍.അനില്‍ നാരായണന്‍ കമ്മിറ്റി അംഗങ്ങള്‍ പോള്‍ ജേക്കബ്,വിവേക് മീതേലപ്പുറത്ത്,സോന്നെറ്റ് ശശികുമാര്‍, ഷിജു കെ കൊലഞ്ചേരി

മാര്‍ച്ചില്‍ ഈസ്റ്റേണ്‍ സ്റ്റേറ്റില്‍ നടക്കുന്ന ദേശീയ സമ്മളനത്തെ വിജയകരമാക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിയ്ക്കുവാന്‍ ജനറല്‍ ബോഡി പുതിയ കമ്മിറ്റിയെ ചുമത്തപ്പെടുത്തി. മുതിര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോളി വി ഉലഹന്നാന്‍, രമേശ് വി കുറുപ്പ്, റെജില്‍ പൂക്കുത്ത് എന്നിവര്‍ പൊതു സമ്മളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു

നാളിതുവരെ നവോദയയ്ക്ക്

നല്കിക്കൊണ്ടിരിയ്ക്കുന്ന എല്ലാ പിന്തുണകള്‍ക്കും നവോദയ ഓസ്‌ട്രേലിയ wa സ്റ്റേറ്റ് കമ്മിറ്റി ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും പുരോഗമന സമൂഹത്തോടും കടപ്പെട്ടിരിക്കുന്നു.നിങ്ങള്‍ എല്ലാവരോടുമുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നതിനോടൊപ്പം തുടര്‍ന്നും നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയും സഹകരണവും ഞങ്ങള്‍ പ്രതീക്ഷിയ്ക്കുകയാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്