Main Menu

നയന്‍സ്-വിക്കി പ്രണയജോഡികളുടെ ദീപാവലി ആഘോഷം (ചിത്രങ്ങള്‍)

ചെന്നൈ: എങ്ങും നിറഞ്ഞു നില്‍ക്കുന്ന താര പ്രൗഢിയിലായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷത്തിന് ഒട്ടും കുറവ് വരുത്തിയില്ല തമിഴകത്തിന്റെ പ്രിയ പ്രണയജോഡികളായ നയന്‍താരയും വിഘ്‌നേഷ്ശിവനും.നയന്‍സും കാമുകന്‍ വിഘ്‌നേഷും ഒരുമിച്ചുള്ള ദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രണയജോഡികള്‍ക്കൊപ്പം സിനിമാ ലോകത്തെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍ അറ്റ്‌ലി തുടങ്ങിയ നീണ്ട സുഹൃത്തുകളാണ് താരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നിരിക്കുന്നത്.

തങ്ങള്‍ പ്രണയത്തിലാണെന്ന് പുറത്തറിയിച്ച ശേഷമുള്ള ഇരുവരുടെയും നിരവധി യാത്രകളുടെ ചിത്രങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റു വങ്ങിയിരുന്നത്. ഇനി എന്നാണ് ഈ പ്രണയജോഡികളുടെ വിവാഹം എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്