Main Menu

നയന്‍താരയുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും സംസാരിച്ച് ശല്യപ്പെടുത്തുന്നവരുണ്ട്; അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു: വിവാഹം എന്നാണെന്ന് ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കും: വിഘ്‌നേഷ് ശിവന്‍

താന്‍ ജീവിതത്തില്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താരയെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. നാനും റൗഡി താന്‍ എന്ന സിനിമയിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ആദ്യമായി ഒരുമിച്ച് ജോലിചെയ്യുന്നത്. സിനിമയിലേക്കുള്ള നയന്‍താരയുടെ തിരിച്ചുവരവിന് വേദിയൊരുക്കിയ ചിത്രമായിരുന്നു അത്. വിഘ്‌നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. അവിടെ നിന്നാണ് സൂപ്പര്‍താര പദവിയിലേക്കുള്ള നയന്‍താരയുടെ യാത്ര തുടങ്ങുന്നത്. പിന്നീട് വിഘ്‌നേഷുമായി നയന്‍താര പ്രണയത്തിലാവുകയും ചെയ്തു.

ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയന്‍താരയോടാണെന്ന് പറയുകയാണ് വിഘ്‌നേഷ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സു തുറന്നത്. നയന്‍താരയുമായുളള വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും വിഘ്‌നേഷ് പ്രതികരിച്ചു.

ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.

Image result for nayanthara vignesh

ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്‌തേ പറ്റൂ.’ അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും.

നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. അച്ഛന്‍, അമ്മ, സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും, ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. നയന്‍താരയുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്ല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ ബഹുമാനം കൂടിയിട്ടേയുള്ളൂ.

നയന്‍താരയുമായുള്ള വിവാഹം എന്നാണെന്നുള്ള ചോദ്യത്തിന് വിഘ്‌നേഷ് ശിവന്‍ പറയുന്നതിങ്ങനെ..

അറിയില്ല എന്നാണെന്ന്. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും. വിഘ്‌നേഷ് പ്രതികരിച്ചു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്