Main Menu

നടൻ വിജയകാന്ത് ആശുപത്രിയിൽ

ചെന്നൈ: പ്രശസ്ത തമിഴ്‌നടനും ഡി.എം.ഡി.കെ തലവനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ കരള്‍ സംബന്ധമായ അസുഖത്തിനാണ് അദ്ദേഹത്തെ പ്രവേശിച്ചതെന്നും അതല്ല വിവിധ അസുഖങ്ങള്‍ അലട്ടുന്നത് കൊണ്ടാണ് അദ്ദേഹത്തെ ആശപുത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായതിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഡി.എം.ഡി.കെ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രൊമറ്റോളജി (എം.ഐ.ഒ.ടി) യിലാണ് വിജയകാന്തിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ വിജയകാന്ത് ഐ.സി.യിലുവാണെന്നാണ് സ്ഥിരികരിക്കാത്ത വര്‍ത്തകള്‍.

2005 സെപ്തംബര്‍ 14നാണ് ദേശീയ മുര്‍പോക് ദ്രാവിഡ കഴകം എന്ന ഡി.എം.ഡി.കെ വിജയകാന്ത് രൂപീകരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്