Main Menu

നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാരം നടക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടിൽ എത്തിച്ചിരുന്നു. 8 മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.

ഒന്നരയോടെ പത്തനംതിട്ടയിൽ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 3.30 വരെ പൊതുദർശനത്തിനു വയ്ക്കും.

3.45 മുതൽ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിൽ. അഞ്ചിനു പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കരിക്കും. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രാജു തിങ്കളാഴ്ചയാണ് അന്തരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്