Main Menu

നടിക്കെതിരായ അക്രമം അന്വേഷണം കൂടുതല്‍ പേരിലേക്ക്: ദിലീപിന്റെയും നാദിര്‍ഷായുടേയും ഭൂമി ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി: നടി ആക്രമിക്കുപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പേരിലേക്ക്. അന്വേഷണ സംഘത്തിന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴി പരിശോധിക്കുന്ന നടപടികള്‍ തുടരുകയാണ്. സിനിമാരംഗത്തുള്ള പലരേയും ചോദ്യം ചെയ്യുമെന്നാണ് പ്രാഥമിക വിവരം.

അതേസമയം, നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടേയും ഭൂമി ഇടപാടുകള്‍ പരിശോധിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടപാടുകളാണ് പരിശോധിക്കുക.ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനിന്നിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അന്വേഷണം.

കഴിഞ്ഞദിവസം 13 മണിക്കൂറാണ് പൊലിസ് ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലിസ് അറിയിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്