Main Menu

നടികര്‍ സംഘത്തിന്റെ ബില്‍ഡിങ് പണിത് വിശാല്‍ എപ്പോള്‍ വിവാഹം ചെയ്യുമെന്നറിയില്ല; അവന്റെ ശപഥം കല്ല്യാണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് തോന്നുന്നു: വരലക്ഷ്മി (വീഡിയോ)

ചെന്നൈ: തമിഴ് സിനിമാലോകത്തെ രഹസ്യമായ പരസ്യ പ്രണയമാണ് വിശാല്‍- വരലക്ഷ്മിയുടേത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും പൊതുവേദികളില്‍ സിനിമാ സുഹൃത്തുക്കള്‍ ഇരുവരെയും കളിയാക്കാറുണ്ട്. സണ്ടക്കോഴി-2 വില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. നായകനായി വിശാല്‍ എത്തിയപ്പോള്‍ വില്ലത്തിയായാണ് വരലക്ഷ്മി തിളങ്ങിയത്. വിജയ് നായകനാകുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ വരലക്ഷ്മി എത്തുന്നുണ്ട്. രണ്ട് സിനിമയിലെയും നായിക കീര്‍ത്തി സുരേഷാണ്.

വിശാലിനെക്കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളും വരലക്ഷ്മി ഒരു മാധ്യമത്തിന് വേണ്ടി പങ്കുവെച്ചിരുന്നു. മീടൂ കാമ്പെയിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും നടി പറഞ്ഞു. അക്രമണം നടക്കുമ്പോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയണമെന്ന് വരലക്ഷ്മി പറഞ്ഞു.

വരലക്ഷ്മിയുടെ വാക്കുകള്‍:

വിശാലിന്റെ കല്ല്യാണത്തെക്കുറിച്ച് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട്. ഇനിയും നീണ്ടുപോയാല്‍ ആരും പെണ്‍കുട്ടിയെ തരില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ തന്നെ മുന്‍കൈ എടുത്ത് അവന് പെണ്‍ നോക്കിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. നടികര്‍ സംഘം ബില്‍ഡിങ് പണിതുകഴിഞ്ഞ ശേഷം മാത്രമേ വിവാഹം ചെയ്യൂ എന്നാണ് വിശാല്‍ പറഞ്ഞത്. അതിന്റെ പണി എപ്പോള്‍ കഴിഞ്ഞ് ഇവന്‍ വിവാഹം കഴിക്കുമെന്ന് എനിക്ക് അറിയില്ല. കല്ല്യാണത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണോ അവന്‍ അങ്ങനൊരു നിബന്ധന വെച്ചതെന്ന് തോന്നുന്നു.

സണ്ടക്കോഴി 2വിന്റെ ചിത്രീകരണത്തിനിടയില്‍ വിശാലിനെ അറിയാതെ അടിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ കൈയില്‍ ഒറിജിനല്‍ അരിവാള്‍ കൊടുക്കരുതെന്ന് സംവിധായകന്‍ ലിംഗുസാമിയും വിശാലും പറയുമായിരുന്നു. ഞാന്‍ കലിപ്പില്‍ എല്ലാവരെയും വെട്ടിയരിയുമെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു.

വിജയ് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍ ഞാന്‍ എന്തായാലും കൂടെ ഉണ്ടാകും. വിജയ് സാറിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ സിനിമാ സെറ്റില്‍ വിജയ് സാര്‍ സൈലന്റാണ്. ഞാന്‍ എന്നും ഒരു ശല്യം പോലെ സംസാരിക്കുമായിരുന്നു. പക്ഷേ അവര്‍ ആസ്വദിച്ചാണ് കേള്‍ക്കാറുള്ളത്. സെറ്റില്‍ ഞാന്‍ വന്നാല്‍ തന്നെ ഊര്‍ജമാണെന്നാണ് സംവിധായകന്‍ മുരുകദോസ് സാര്‍ പറഞ്ഞത്.

സണ്ടക്കോഴിയിലും സര്‍ക്കാരിലും എനിക്കും കീര്‍ത്തിക്കും കോംപിനേഷന്‍ സീന്‍ ഒന്നും തന്നെയില്ല. സണ്ടക്കോഴിയിലെ പാട്ടില്‍ വിശാലും കീര്‍ത്തിയും തമ്മിലുള്ള കെമിസ്ട്രി ഒറിജിനല്‍ ആയി തോന്നും. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്