Main Menu

ധോണി എങ്ങനെയാണ് തന്റെ കുഞ്ഞുമകള്‍ക്കൊപ്പം ഇടവേളകള്‍ ചെലവഴിക്കുന്നതെന്ന് നോക്കൂ (വീഡിയോ)

ന്യൂസിലാന്‍ഡുമായുള്ള മത്സരങ്ങള്‍ക്കു മുന്നോടിയായി ലഭിച്ച ചെറിയ ഇടവേള ആഘോഷിക്കുകയാണ് ടീം ഇന്ത്യ. എന്നാല്‍ ബോളിവുഡ് താരം ആമിര്‍ ഖാനൊപ്പം ചാറ്റ് ഷോയില്‍ പങ്കെടുക്കുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, സീ ഷെല്‍സില്‍ ഭാര്യയുമൊപ്പം ഹോളിഡേ ചെലവഴിക്കുന്ന അജിങ്ക്യ രഹാനെ എന്നിവരില്‍ നിന്നുമൊക്കെ അല്പം വ്യത്യസ്തമായാണ് ധോണിയുടെ ആഘോഷം.

തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് മകള്‍ക്കൊപ്പം സമയം കണ്ടെത്തിയിരിക്കുകയാണ് ധോണി. ദീപാവലി പ്രമാണിച്ചു മധുരപലഹാരങ്ങളുമൊക്കെയായി മകള്‍ സിവയ്‌ക്കൊപ്പം അടിച്ചു പൊളിക്കുകയാണ് ധോണി.

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ഇത്തരം ഭക്ഷണങ്ങള്‍ കളിക്കാര്‍ കഴിക്കുന്നത് കുറവാണെങ്കിലും മകളോടൊപ്പം ലഡു കഴിക്കുന്ന വീഡിയോ ധോണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചിട്ടുണ്ട്. മകളോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

നിലവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു തയാറെടുക്കുകയാണ്. ഈ മാസം 22 മുതല്‍ 29 വരെയാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പര. 22ന് മുംബൈയിലാണ് ആദ്യ ഏകദിനം. 25ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും, 29ന് കാണ്‍പൂരിലുമാണ് മത്സരങ്ങള്‍. മൂന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയതാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്