Main Menu

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ശരണം വിളിച്ച് പ്രതിഷേധം; മന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കം

കാസര്‍ഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ശരണം വിളിച്ച് പ്രതിഷേധം. മന്ത്രിയും കാസര്‍ഗോട്ടെ ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചര്‍ച്ചയ്‌ക്കെത്തിയതാണെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി നേതാക്കള്‍ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ എത്തിയത്. പിന്നീട് ശബരിമല വിഷയത്തില്‍ വാക്കുതര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ ഇവരെ പൊലീസ് ബലമായി നീക്കി. ആറ് പേരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്