ദുലീപ് ട്രോഫിയിലെ പ്രായം കുറഞ്ഞ ശതകക്കാരനെന്ന റെക്കോഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൈകളില്‍ നിന്നും തട്ടിപ്പറിച്ച് കൌമാര താരം.  17കാരനായ മുംബൈ താരം പൃഥ്‍വി ഷായാണ് സച്ചിന്‍റെ റെക്കോഡ് പഴങ്കഥയാക്കിയത്. ദുലീപ് ട്രോഫി ഫൈനലില്‍ ഇന്ത്യ റെഡിനായി പാഡണിഞ്ഞ പൃഥ്‍വി 154 റണ്‍സെടുത്തു.

330 പന്തുകളില്‍ നിന്നും 546 റണ്‍സോടെ ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച പൃഥ്‍വി അടുത്തിടെ ഇന്ത്യ അണ്ടര്‍ 19 നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിലും തിളങ്ങിിരുന്നു. ഒരു അര്‍ധശതകം ഉള്‍പ്പെടെ 160 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

ഷായുടെ ശതകത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യ റെഡ് ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു.