Main Menu

ദുബൈയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചുകൊണ്ട് ജോലിചെയ്യാം

ദുബൈ: ദുബൈയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്തുകൊണ്ട് പഠിക്കാം. 15 വയസ്സുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിക്കും അനുമതി ലഭിച്ചിരിക്കുന്നത്. മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. മക്കളെ ദുബൈയില്‍ തന്നെ പഠിപ്പിക്കുന്ന പ്രവാസി രക്ഷിതാക്കള്‍ക്ക് പുതിയ തീരുമാനം ആശ്വാസം ആകും എന്നാണ് സൂചന.

പഠനത്തിനൊപ്പം ജോലിയും നോക്കുന്ന വിദ്യാര്‍ത്ഥികല്‍ക്ക് പഠനം പൂര്‍ത്തിയായാലുടന്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുകയും പഠനകാലത്തു രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയുകയും ചെയ്യും എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. 15 വയസ്സുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിദിവസങ്ങളില്‍ സ്വകാര്യ മേഖലയില്‍ പാര്‍ട് ടൈം ചെയ്യാനാണു മനുഷ്യവിഭവശേഷിസ്വദേശിവല്‍ക്കരണ മന്ത്രാലയം അനുമതി നല്‍കിയത്. ഇതുസംബന്ധിച്ചു 2016ല്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയാണു പുതിയ ഉത്തരവ്.

ഇത്പ്രകാരം വിദ്യാര്‍ഥികള്‍ക്കു പാര്‍ട് ടൈം വ്യവസ്ഥയില്‍ മൂന്നുമാസം വരെ ജോലിചെയ്യാനാകും. പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി നീട്ടിനല്‍കും. പാര്‍ട് ടൈം ജോലിയാണെങ്കിലും നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തൊഴില്‍ കരാര്‍ തയാറാക്കിയിരിക്കണം. വേതനം, ജോലിചെയ്യേണ്ട ദിവസങ്ങള്‍, മണിക്കൂറുകള്‍ എന്നിവ വ്യക്തമാക്കുകയും വേണം എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്