Main Menu

ദിലീപിന്റെ രാജി ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് മോഹന്‍ലാല്‍; രാജി അമ്മ അംഗീകരിച്ചു; രാജിവെച്ചവരെ തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണം

കൊച്ചി: ദിലീപിന്റെ രാജി ആവശ്യപ്പെട്ടതിനനുസരിച്ചെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിന്റെ രാജി അംഗീകരിച്ചു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജഗദീഷും സിദ്ദിഖും തമ്മില്‍ ഭിന്നതയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാരെന്ന് വിളിച്ചു. മൂന്ന് നടിമാര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. രാജിവെച്ചവരെ തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണമെന്നും അമ്മ പ്രസിഡന്റ് പറഞ്ഞു.

സംഘടനയുടെ പേരില്‍ താനെന്തിനാണ് അടികൊള്ളുന്നത്. താന്‍ സ്ഥാനമേറ്റ ശേഷം ഇന്റേണല്‍ കംപ്ലെസ്ന്റ്‌സ് കമ്മറ്റി രൂപീകരിച്ചു. സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാനായുള്ള സമിതിയാണ് കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് അംഗങ്ങളെന്നും മോഹന്‍ലാല്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്