Main Menu

ദിയയുടെ ജാതകത്തില്‍ ഇത് മോശം സമയം; ഞാനായിരുന്നുവെങ്കില്‍ ദിയയെ അടിക്കുമായിരുന്നുവെന്ന് അനൂപ്; ദിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റല്ലെന്ന് അഞ്ജലി

മുപ്പത്തി ആറാമത്തെ ദിവസം പുറത്ത് പോയ രഞ്ജിനിയും പുതിയതായി അഞ്ജലിയേയും വീട്ടിലേക്ക് സ്വാഗതം ചെയ്തു. പിന്നീട് അഞ്ജലിക്ക് സ്വയം പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു. തന്റെ ജീവിതത്തെ കുറിച്ച് അഞ്ജലി തുറന്നു സംസാരിച്ചു. ബിഗ് ബോസിലേക്ക് വരുന്നേരം എന്തായിരുന്നു മനസിലെന്ന് പേളി ചോദിച്ചു. താനൊരു കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് വന്നതെന്നും ചില ധാരണകള്‍ മാറ്റണമെന്നും അഞ്ജലി പറഞ്ഞു. ദിയ തന്റെ ഫ്രണ്ടാണെന്നും രഞ്ജി ബെസ്റ്റ് ഫ്രണ്ടാണെന്നും അഞ്ജലി പറഞ്ഞു. ഷിയാസ് തനിക്ക് മെസേജ് അയച്ചതിനെ കുറിച്ചും അവര്‍ പറഞ്ഞു. ഇതോടെ പേളി ഇരിപ്പിടത്തു നിന്നും ചാടിയെഴുന്നേറ്റ് വന്ന് അഞ്ജലിക്കൊപ്പം സന്തോഷം പങ്കിട്ടു. എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ടാണ് ഇതിനെ നേരിട്ടത്.

രാത്രി ഷിയാസും ശ്രീനിഷും തമ്മിലതിനെ കുറിച്ച് സംസാരിച്ചു. കുഴപ്പമില്ലെന്നും താനും ഇങ്ങനെ മെസേജ് അയക്കാറുണ്ടെന്നും ശ്രീനി പറഞ്ഞു. അതേസമയം, പുറത്ത് അഞ്ജലി അനൂപും സുരേഷും ബഷീറും പേളിയും ദിയയുമായി ട്രാന്‍സ് ജെന്‍ഡര്‍ ലൈഫിനെ കുറിച്ചും താന്‍ എങ്ങനെ ട്രാന്‍സ് വുമണായെന്നും പറഞ്ഞു. പിന്നീട് മമ്മൂട്ടി ചിത്രത്തെ കുറിച്ചും സംസാരിച്ചു. നാട്ടുകാരില്‍ നിന്നുമുണ്ടായ അനുഭവങ്ങളെ കുറിച്ചും അവര്‍ തുറന്നു സംസാരിച്ചു. സാബുവിന്റെ ചോദ്യങ്ങള്‍ അഞ്ജലി താന്‍ വൈലന്റാണെന്ന് പറഞ്ഞതിനെ കുറിച്ചായിരുന്നു. ചെറിയൊരു തര്‍ക്കത്തിന് ഒടുവില്‍ താന്‍ വൈലന്റല്ലെന്ന് അഞ്ജലി പറഞ്ഞു.

പിറ്റേദിവസം രാവിലെ രഞ്ജിനിയും അനൂപും സാബുവും അഞ്ജലിയെ കുറിച്ച് സംസാരിക്കുകയായിരുന്നു. താന്‍ ലൈഫില്‍ ഇതുപോലൊരു സാഹചര്യത്തിലെത്തുന്നത് ആദ്യമാണെന്ന് സാബു പറഞ്ഞു. എന്നാല്‍ തനിക്ക് അഞ്ജലിയെ അക്‌സപ്റ്റ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് അനൂപ് പറഞ്ഞു. രണ്ടു പേരുടേയും വാക്കുകളെ രഞ്ജിനി അംഗീകരിച്ചു. ട്രാന്‍സ് കമ്യൂണിറ്റി നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് രഞ്ജിനി വിശദമാക്കി കൊടുത്തു. ട്രാന്‍സ് ജെന്‍ഡറുകള്‍ക്കെതിരെ നടക്കുന്ന അനീതികളെ രഞ്ജിനി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇത്തരക്കാരെ താന്‍ നോര്‍മല്‍ എന്ന് വിളിക്കില്ലെന്നായിരുന്നു സാബുവിന്റെ മറുപടി. വളരെ പക്വമായിട്ടായിരുന്നു രഞ്ജിനി വിഷയത്തെ കൈകാര്യം ചെയ്തത്.

പിന്നീട് സുരേഷും സാബുവും തമ്മില്‍ സ്‌മോക്കിംഗ് ഏരിയയില്‍ വീണ്ടും ചര്‍ച്ചയായി. സുരേഷിന്റെ പാട്ടോടെ സ്‌മോക്കിംഗ് ഏരിയയിലെ മൂഡ് തന്നെ മാറി. പിന്നീട് അകത്തു വച്ച് സാബു സ്ത്രീകളുടെ മുറിയിലെത്തി വീണ്ടും തന്റെ നിലപാട് അറിയിച്ചു. തന്റെ കാഴച്ചപ്പാടില്‍ മാറ്റം വന്നിട്ടില്ലെന്നും ദിയ പറയുന്നതിനെ തനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാബു പറഞ്ഞു. രഞ്ജിനിയും അഞ്ജലിയും സാബുവിന് മറുപടിയുമായെത്തി. താനാദ്യമായിട്ടാണ് ട്രാന്‍സ് സെക്‌സ് എന്ന വാക്ക് കേള്‍ക്കുന്നത് എന്ന് ഇതിനിടെ അനൂപ് പറഞ്ഞു. ഇതിനിടെ ക്രോസ് ഡ്രെസ്സിംഗ് നടത്തി ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും അഞ്ജലി പറഞ്ഞു. ദിയ അതിനെ എതിര്‍ത്തു. വേഷം കെട്ടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അഞ്ജലി തുറന്ന് പറഞ്ഞു.

എന്നാല്‍ ജെനുവിനായിട്ടുള്ളവരെ ആളുകള്‍ കണ്ടിട്ടില്ലെന്നും അഞ്ജലി പറഞ്ഞെങ്കിലും ദിയ വീണ്ടും എതിര്‍ത്തു. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഒരുപാട് പേരുണ്ടെന്നും വേറൊരു വരുമാനമില്ലാത്തവര്‍ അനവധിയാണെന്നും ദിയ പറഞ്ഞു. ഭൂരിഭാഗം ആളുകളും അങ്ങനെയാണെന്നും ദിയ പറഞ്ഞു. എന്നാല്‍ തന്റെ വീടിന്റെ അടുത്തുള്ള ഒരു മോഷ്ടാവിനെ കുറിച്ച് പറഞ്ഞായിരുന്നു സാബു തിരിച്ചടിച്ചത്. കാശാഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നായിരുന്നു അഞ്ജലിയുടെ പ്രതികരണം. കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ജോലി നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദിയ വീണ്ടും എതിര്‍ത്തു. അഞ്ജലിയുടെ വാക്കുകളെ അനൂപും സാബുവും അംഗീകരിച്ചപ്പോഴും ദിയയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. സെക്‌സ് വര്‍ക്കിനെ സപ്പോര്‍ട്ട് ചെയ്യുക അല്ല വേണ്ടതെന്നും അഞ്ജലി പറഞ്ഞു. ഇതേ ചൊല്ലി രണ്ടു പക്ഷമായി മാറി തര്‍ക്കമായി. അഞ്ജലിയെ അംഗീകരിച്ച് സാബുവും അനൂപും ദിയയ്ക്കതെിരെ തിരിഞ്ഞു.

താനൊരു വാദം മുന്നോട്ട് വെച്ചാല്‍ അതിന് മറുവാദം വെച്ച് തന്നെ കണ്‍വിന്‍സ് ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു സാബു പറഞ്ഞത്. അതിന് ഉദാഹരണമായി രഞ്ജിനിയുമായുണ്ടായ അടിയെ സാബു ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇതിനിടെ അഞ്ജലിയും ദിയയും തമ്മില്‍ വലിയ തര്‍ക്കമായി. ഒടുവില്‍ ദിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റല്ലെന്ന് പറഞ്ഞ് അഞ്ജലി ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നീട് സ്‌മോക്കിംഗ് ഏരിയയില്‍ സാബുവും അനൂപും ഇതിനെ കുറിച്ച് സംസാരമായി. ദിയ ആര്‍ക്കും എതിരാളിയല്ലെന്ന് സാബു പറഞ്ഞു. ദിയയുടെ ജാതകത്തില്‍ ഇത് മോശം സമയമാണെന്നായിരുന്നു സുരേഷിന്റെ പ്രതികരണം. അഞ്ജലി കൃത്യമായ നിലപാടാണ് പറഞ്ഞതെന്ന് അനൂപും പറഞ്ഞു.

ദിയയ്ക്ക് തന്റെ ഇമേജാണ് പ്രശ്‌നമെന്ന് സാബു പറഞ്ഞതും അനൂപ് അത് അംഗീകരിച്ചു. രാത്രി പേളിയുമായി വീടിന് പുറത്ത് നടക്കവെ സാബു വീണ്ടും ചര്‍ച്ചയെ കുറിച്ച് സംസാരിച്ചു. സൂത്രനും ഷേരുവും കഥ പറഞ്ഞു കൊണ്ടായിരുന്നു സാബു സംസാരിച്ചത്. കഥ മനസില്‍ വെച്ചോളു എന്ന് പറഞ്ഞ് സാബു അവിടെ നിന്നും പോയി. രാത്രി ഇരുട്ടില്‍ അതിഥിയും പേളിയും ശ്രീനിഷും തമ്മില്‍ ശ്വേതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. ശ്വേത മുട്ട മോഷ്ടിച്ചെന്ന വെളിപ്പെടുത്തലാണ് അതിഥി നടത്തിയത്. എന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ലെന്നും സുരേഷിനെ വെറുതെ കള്ളനാക്കിയെന്നും ശ്രീനിഷും പേളിയും ചോദിച്ചു. എന്നാല്‍ സുരേഷിനെ എപ്പോഴാണ് കള്ളനാക്കിയതെന്നായിരുന്നു അതിഥിയുടെ പ്രതികരണം. അവള്‍ക്ക് ഒന്നും ഓര്‍മ്മയില്ലായിരുന്നു. വീണ്ടും അതിഥി ശ്വേതയുടെ മുട്ട മോക്ഷണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തി. ഇതിനിടെ അനൂപ് അവിടേക്ക് എത്തി.

അനൂപിന് ഇതിനെ കുറിച്ച് അറിയാമെന്നും വിട്ടേക്കാന്‍ പറഞ്ഞതാണെന്നും അതിഥി പറഞ്ഞു. അനുപൂം അത് സമ്മതിച്ചു. പിറ്റേദിവസം വീണ്ടും പാട്ടോടെ തന്നെ ആരംഭിച്ചു. രണ്ടേകാലോടെ നോമിഷനുള്ള സമയമായിരുന്നു. ഇതിനായി രണ്ട് ഗ്രൂപ്പുകളായി തിരിയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. സാബുവിനേയും അഞ്ജലിയേയും നോമിനേറ്റ് ചെയ്യാനികില്ലെന്നും അറിയിച്ചു. തുടര്‍ന്ന് അവര്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു. പേളിയുടെ വോട്ട് രഞ്ജിനിയ്ക്കും അര്‍ച്ചനയ്ക്കും എതിരെയായിരുന്നു. സുരേഷ് അര്‍ച്ചന്ക്കും ദിയയ്ക്കും എതിരെ വോട്ട് ചെയ്തു. ഷിയാസും ദിയയ്‌ക്കെതിരെ വോട്ട് ചെയ്തു. ഷിയാസിന്റെ രണ്ടാമത്തെ വോട്ട് അര്‍ച്ചനയ്‌ക്കെതിരൊയിരുന്നു. അതിഥിയും അര്‍ച്ചനയ്ക്കും ദിയയ്ക്കും എതിരെ വോട്ട് ചെയ്തു. ശ്രീനിഷും ദിയയ്ക്കും അര്‍ച്ചനയ്ക്കും എതിരെ വോട്ട് ചെയ്തു. ബഷീറിന്റെ വോട്ടും ഇവര്‍ക്കെതിരെ തന്നെയായിരുന്നു. അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു ദിയക്കെതിരായ പ്രധാന ആരോപണം. അര്‍ച്ചന നേരെ ഒറ്റയ്ക്ക് കളിക്കുമെങ്കിലും ദീപന്‍ പോയതോടെ ലക്ഷ്യമില്ലാതെ നടക്കുകയാണെന്നാണ് എല്ലാവരും പറഞ്ഞത്. അനൂപും ഇവരെ പിന്തുടര്‍ന്നു. രഞ്ജിനി തനിക്ക് കിട്ടിയ വോട്ട് പേളിയ്ക്ക് തിരികെ നല്‍കി.

അര്‍ച്ചന ഷിയാസിനും അനൂപിനും എതിരെയാണ് വോട്ട് ചെയ്തത്. ദിയ ബഷീറിനും പേളിയ്ക്കുമെതിരെ വോട്ട് ചെയ്തു. പുതുതായി വന്ന അഞ്ജലിയുടെ വോട്ട് പേളിക്കെതിരേയും സുരേഷിനും എതിരെയുമായിരുന്നു. ഇതോടെ ഏഴ് വോട്ടുമായി അര്‍ച്ചനയും ആറ് വോട്ടുമായി ദിയയും മൂന്ന് വോട്ടുമായി പേളിയും നോമിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ എതിര്‍ ടീമില്‍ നിന്നും രണ്ടു പേരെ നോമിനേറ്റ് ചെയ്യാനുള്ള അവസരം സാബുവിന് ലഭിച്ചു. സാബു ബഷീറിനേയും ശ്രീനിഷിനേയും നോമിനേറ്റ് ചെയ്തു. ഇതോടെ ഇവരും നോമിനേറ്റ് ചെയ്യപ്പെട്ടവരായി മാറി.

വൈകിട്ട് രഞ്ജിനിയും സാബുവും അനൂപും ദിയയും അര്‍ച്ചനയും തമ്മില്‍ നേരത്തെ ദിയയും സുരേഷും തമ്മിലുണ്ടായ അടിയെ കുറിച്ച് സംസാരമായി. ഞാനായിരുന്നുവെങ്കില്‍ ദിയയെ അടിക്കുമായിരുന്നുവെന്ന് അനൂപ് പറഞ്ഞു.പക്ഷെ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി ദിയ പറഞ്ഞു. ഇതിനിടെ ഷിയാസിനെ അഞ്ജലിയും ശ്രീനിഷും ചേര്‍ന്ന് കളിയാക്കി. മിസ്റ്റര്‍ വേള്‍ഡ് എന്നു പറഞ്ഞായിരുന്നു കളിയാക്കല്‍. ഷിയാസിന് ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ശ്രീന ഷിയാസിനെ ചൊടിപ്പിക്കാന്‍ നടത്തിയ നീക്കം ഷിയാസിനെ യഥാര്‍ത്ഥത്തില്‍ ദേഷ്യപ്പെടുത്തി. തുടര്‍ന്ന് ഷിയാസ് പൊട്ടിത്തെറിച്ചു. പേളിയും അഞ്ജലിയും ഷിയാസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി.

ശേഷം ദിയ സുരേഷിന് അരികിലെത്തി. സുരേഷ് തനിക്കെതിരെ ഉപയോഗിച്ച ഭാഷ തെറ്റാണെന്ന് ആവര്‍ത്തിച്ച ദിയ തന്നോട് ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടു. ചിരിച്ചു കൊണ്ടായിരുന്നു സുരേഷ് ദിയയോട് പെരുമാറിയത്. വൈകിട്ട് ഭക്ഷണമുണ്ടാക്കുന്നതിനിടെ അഭിപ്രായം പറയാനെത്തിയ അര്‍ച്ചനയെ അനൂപും പേളിയും കളിയാക്കി മടക്കി. ഇത് തന്നെ വേദനിപ്പിച്ചെന്ന് അര്‍ച്ചന രഞ്ജിനിയോട് പറഞ്ഞപ്പോള്‍ അത് അനൂപിനോട് നേരിട്ട് പറയാന്‍ രഞ്ജിനി ആവശ്യപ്പെട്ടു. വൈകിട്ടോടെ നോമിനേഷനെ കുറിച്ച് ശ്രീനിഷും പേളിയും സുരേഷിനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും സുരേഷ് ഇരുവര്‍ക്കെതിരേയും പൊട്ടിത്തെറിക്കുകയുണ്ടായി.

സുരേഷ് തന്നെ ഓവര്‍ പ്രൊട്ടക്റ്റ് ചെയ്യുകയാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പേളി സുരേഷിന് വിശദീകരിച്ച് കൊടുത്തു. തെറ്റ് ചെയ്താല്‍ സുരേഷ് അത് ചൂണ്ടിക്കാണിക്കാറില്ലെന്നും എപ്പോഴും സപ്പോര്‍ട്ട് ചെയ്യുക മാത്രമാണെന്നുമായിരുന്നു പേളി പറഞ്ഞത്. രാത്രി പേളിയും ശ്രീനിഷും സംസാരിക്കുന്നിടത്തേക്ക് നേരത്തെ തന്നെ കയറിവന്ന് സുരേഷ് തടസ്സമുണ്ടാക്കി. സാബു തന്നോട് പറഞ്ഞത് പറയാനായിരുന്നു സുരേഷ് വന്നത്. എന്നാല്‍ സാബു പറഞ്ഞത് വന്ന് എന്നോട് പറയരുതെന്ന് പേളി സുരേഷിനോട് പറഞ്ഞു. ഗെയിം പ്ലാന്‍ തന്നോട് പറയരുതെന്നും പേളി ആവര്‍ത്തിച്ചു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്