Main Menu

ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് തൃപ്തി ദേശായി; സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശിക്കുന്നതിനായി പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്ന് തൃപ്തി ദേശായി.  സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും. ഏഴു സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കും. സര്‍ക്കാരില്‍ നിന്നും ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി ദേശായി ആരോപിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായി പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് കേരള പൊലീസ് നിലപാടെടുത്തിരുന്നു.

ഭൂമാതാ ബ്രിഗേഡിലെ ആറ് സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ചെലവുകൾ വഹിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു. സമാനമായ സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും അയച്ചിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്