Main Menu

തോമസ് ചാണ്ടിയ്‌ക്കെതിരായ വിജിലന്‍സ് കേസ്: ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം

തോമസ് ചാണ്ടിയ്‌ക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിംഗിള്‍ബെഞ്ച്. രജിസ്ട്രാര്‍ അസിസ്റ്റന്റ്, സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരെ ചേംബറില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. അതേസമയം, താമസ്ചാണ്ടി ഉള്‍പ്പെട്ട വിജിലന്‍സ് കേസ് ഹൈക്കോടതി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ജി അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനിക്കെതിരെ നിലം നികത്തിയതുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ആ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വാട്ടര്‍വേള്‍ഡ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഇന്നത്തെ കേസുകളുടെ കൂട്ടത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം കോട്ടയം കോടതിയിലെ പരാതിക്കാരനായ സുഭാഷിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രജിസ്ട്രിക്കെതിരെ  രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഏത് കാരണം കൊണ്ടാണ് കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ, മാറ്റി വെച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതിനായി രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ ചേംബറില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്