Main Menu

തോക്കിനേക്കാള്‍ ശക്തിയുളള അവളുടെ വാക്കുകള്‍ക്കു മുന്‍പില്‍ ഭീകരര്‍ക്ക് തോറ്റുകൊടുക്കേണ്ടി വന്നു; ധീരതാപുരസ്‌കാരം നേടി ഹിമപ്രിയ(വീഡിയോ)

ന്യൂഡല്‍ഹി: മനം മാറ്റമൊന്നുമുണ്ടായില്ലെങ്കിലും ആ ഒമ്പത് വയസ്സുകാരിയുടെ അപേക്ഷകള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്‍പില്‍ ഭീകരരുടെയും മനസ്സലിഞ്ഞു. അതുവഴി ഹിമപ്രിയയെന്ന ആ കൊച്ചുമിടുക്കി തന്റെ മാത്രമല്ല അമ്മയുടെയും സഹോദരിമാരുടെയും ജീവന്‍ കൂടിയാണ് രക്ഷിച്ചത്.

ആ രക്ഷാദൗത്യത്തിന്റെ സംതൃപ്തിയിലാണ് ഹിമപ്രിയ എന്ന ഒമ്പതുവയസ്സുകാരി കുട്ടികള്‍ക്കായുള്ള ധീരതാപുരസ്‌കാരം ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ നാഷണല്‍ ബ്രേവറി അവാര്‍ഡ് ഹിമപ്രിയ സ്വീകരിച്ചത്. പ്രതികൂല സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പ്രവര്‍ത്തിച്ച മകളെ ഓര്‍ത്ത് ഹിമപ്രിയയുടെ സൈനികനായ അച്ഛന്‍ അഭിമാനത്തോടെ തലയുയര്‍ത്തി.

ആന്ധ്രാപ്രദേശില്‍നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളാണ് ഹിമപ്രിയ. 2018 ഫെബ്രുവരി പത്ത് രാത്രിയാണ് ജമ്മുവില്‍ ഹിമപ്രിയയും അമ്മയും താമസിച്ചിരുന്ന സുന്‍ജുവാന്‍ പട്ടാള ക്യാമ്പിലെ റെസിഡെന്‍ഷ്യല്‍ ബ്ലോക്കിലേക്ക് ഒരുസംഘം ഭീകരവാദികള്‍ ആയുധങ്ങളുമായി ഇരച്ചെത്തിയത്. മുഖങ്ങള്‍ കറുത്തതുണി കൊണ്ട് മറച്ച്, വലിയ തോക്കുകളുമേന്തിയായിരുന്നു അവരെത്തിയത്. ഇന്ത്യക്കാരാണോ പാകിസ്താനികളാണോ എന്ന് ഞാന്‍ അവരോടു ചോദിച്ചു. പാകിസ്താനില്‍നിന്നാണെന്നും എന്നെയും അമ്മെയയും പോലുള്ള ഇന്ത്യക്കാരെ കൊല്ലാനാണ് തങ്ങള്‍ ഇവിടെത്തിയതെന്നായിരുന്നു അവരുടെ മറുപടി- ആ രാത്രിയെ കുറിച്ച് ഹിമപ്രിയ ഭീതിയോടെ ഓര്‍ത്തു.

മൂന്നു നാലു മണിക്കൂറാണ് ഹിമപ്രിയ ഭീകരരോട് സംസാരിച്ചത്. ഒടുവില്‍ പരിക്കേറ്റ അമ്മയ്ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഹിമപ്രിയയുടെ അഭ്യര്‍ഥന ഭീകരവാദികള്‍ മാനിച്ചു. അവളെയും അമ്മയെയും പോകാന്‍ അനുവദിച്ചു. അവള്‍ അമ്മയെയും കൂട്ടി അവിടെനിന്നു പോയി. ഭീകരരുടെ അരികില്‍നിന്ന് രക്ഷപ്പെട്ട ശേഷം അവള്‍ സൈനികരെ വിവരം അറിയിച്ചു. സൈന്യം ഭീകരവാദികളെ പിടികൂടുകയും ചെയ്തു.

Embedded video

manish prasad@followmkp

10Feb,2018: attack by http://terrorist.Meet  Daughter of ’s Brave HimaPriya and wife Padmawati who defeated terrorist for 5 hr.Awarded by ICCW’s . But this time she will nt go to Rajpath on 26Jan. Her Appeal to @PMOIndia @adgpi @Whiteknight_IA

See manish prasad’s other TweetsComments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്