Main Menu

തെലുങ്കാന നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു

ഹൈദരാബാദ്: തെലുങ്കാന നിയമസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അംഗീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ യോഗം പ്രമേയം പാസാക്കിയത്. ഇതോടെ ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരും.

കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി നിയമസഭ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കം. നിലവില്‍ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിക്ക് 90 എംഎല്‍എമാരാണ് ഉള്ളത്. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷതോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് ചന്ദ്രശേഖര റാവുവും പാര്‍ട്ടിയും. വെള്ളിയാഴ്ചതന്നെ ഹസനബാദില്‍ ചന്ദ്രശേഖര റാവു അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്