Main Menu

തെലങ്കാന തെരഞ്ഞെടുപ്പ്; 65 പേരടങ്ങുന്ന ആദ്യ സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്

ഹൈദരാബാദ്: നിയമസഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 65 പേരടങ്ങിയ പട്ടികയില്‍ പ്രമുഖ നേതാക്കള്‍ക്ക് ഇടം കിട്ടി. സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി ഹുസൂര്‍ നഗറില്‍ ജനവിധി തേടും. നാഗാര്‍ജുന സാഗറിലാണ് നിയമസഭ കക്ഷി നേതാവ് ജാന റെഡ്ഢി മത്സരിക്കുക.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് എതിരെ ഗജ്വെലില്‍ വി പ്രതാപ റെഡ്ഢി മത്സരിക്കും. ഇവിടെ മഹാസഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി വിപ്ലവഗായകന്‍ ഗദ്ദര്‍ വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നവംബര്‍ 20 ആണ് പത്രിക നല്‍കേണ്ട അവസാന തീയ്യതി. അതേ സമയം മഹാസഖ്യത്തില്‍ സിപിഐ ഇപ്പോഴും കൂടുതല്‍ സീറ്റ് ആവശ്യപ്പെടുകയാണ്. 4 സീറ്റില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ല എന്നാണ് പാര്‍ട്ടി നിലപാട്. ഒരു സീറ്റ് സിപിഐക്ക് വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായേക്കും. ഡിസംബര്‍ 7 നാണു തെലങ്കാനയില്‍ വോട്ടെടുപ്പ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്