Main Menu

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാത്ത ബിജെപി പരാജയങ്ങള്‍ മറയ്ക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രം പയറ്റുകയാണ്: മായാവതി

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നുമാണ് മായാവതി കുറ്റപ്പെടുത്തിയത്.

തങ്ങളുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് ബിജെപി സ്ഥിരമായി ചെയ്യുന്നതെന്നു പറഞ്ഞ മായാവതി മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്‌യുടെ മരണം പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുകയാണെന്നും തുറന്നടിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്