Main Menu

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തനിക്ക് രാഷ്ട്രീയ ദൗത്യമില്ലെന്ന് വെളിപ്പെടുത്തി എ കെ ആന്റണിയുടെ മകന്‍

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയ ദൗത്യമില്ലെന്ന്  വ്യക്തമാക്കി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ രൂപപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും ഡിജിറ്റല്‍ മീഡിയ കണ്‍വീനറായുള്ള ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിര്‍ദ്ദേശപ്രകാരമെന്നും അനില്‍ ആന്റണി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് കെപിസിസി ഐടി സെല്‍ തലവനായി എ കെ ആന്റണിയുടെ മകന്‍ നിയമിതനായത്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുകയാണ് ചെയ്തതെന്നും വിശദീകരിച്ചായിരുന്നു നിയമനം.

കെപിസിസി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ചുവടുവെയ്പിന്റെ തുടക്കമായായും യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്