Main Menu

തുട കാണിച്ച് ടൊവീനോ തോമസ്; കളിയാക്കിയ ആരാധകനെ കിടുക്കന്‍ ഡയലോഗടിച്ച് തേച്ചൊട്ടിച്ചു

കൊച്ചി: കേരളത്തിലെ പ്രളയത്തിന്റെ സമയത്ത് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച താരം ടൊവിനോ തോമസായിരുന്നു. ആളുകളിലേക്ക് ഇറങ്ങി ചെന്നായിരുന്നു താരത്തിന്റെ പ്രവര്‍ത്തനം. ഇതോടെ ടൊവിനോ ഒരു ജനപ്രിയനായി മാറിയെന്ന് പറയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. അത്തരം കിടിലന്‍ മറുപടിയുടെ പേരിലും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

ഇപ്പോഴും അതുപോലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. സിക്‌സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്‌നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്.

ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം വളരെയേറെ പ്രധാന്യം നല്‍കുന്ന താരമാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ടൊവിനോ പുറത്ത് വിട്ട ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ശരീര സൗന്ദര്യ ആരാധകര്‍ക്കായി ജിമ്മില്‍ പോയി അവിടെ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം ചില കിറുക്കളും താരം പങ്കുവെച്ചിട്ടുണ്ട്.

കാലിന് സ്‌ട്രെങ്ത്ത് ലഭിക്കുന്ന തരത്തിലുള്ള വര്‍ക്കൗട്ടായിരുന്നു ടൊവിനോ ചെയ്തിരുന്നത്. ഫ്‌ളെക്‌സിബിള്‍ ആയ മൂവ്‌മെന്റുകളോടെ തല കീഴായി തൂങ്ങി കിടക്കുകയും അതിനൊപ്പം ചില കസര്‍ത്തുകള്‍ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. വര്‍ക്കൗട്ടിന് ശേഷമുള്ള കിറുക്കുകള്‍, കരുത്ത് പരീക്ഷിക്കുകയാണെന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് സര്‍ക്കസില്‍ ആയിരുന്നോ? സര്‍ക്കസുകാര്‍ കാണേണ്ട, കൊത്തികൊണ്ട് പോവും. നിങ്ങള്‍ റബ്ബല്‍ പാലാണോ കുടിക്കുന്നത് എന്നിങ്ങനെ ടൊവിനോയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

വര്‍ക്കൗട്ട് വീഡിയോയ്ക്ക് പിന്നാലെ ലെഗ് മസില്‍ കാണിച്ച് കൊണ്ടുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ഒരു ആരാധകന്‍ താരത്തെ ട്രോളാന്‍ എത്തിയത്. ‘എന്താ അച്ചായാ കാലിന് നീര് വന്നോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തന്നെ കളിയാക്കാന്‍ എത്തിയതാണെന്ന് മനസിലായാതോടെ ടൊവിനോയും രംഗത്തെത്തി. മാസ് മറുപടി കൊടുത്തായിരുന്നു ടൊവിനോ ആരാധകനെ തേച്ചൊട്ടിച്ചത്.

ഒരു പഴയ ബോംബ് കഥ എന്ന സിനിമയില്‍ വിജയരാഘവന്റെ ഡയലോഗിന്റെ ചുവട് പിടിച്ചാണ് ഈ ചോദ്യത്തിനുള്ള മറുപടി ടൊവിനോ കൊടുത്തത്. ‘വൗ പുതിയ കോമഡി. ഫ്രഷ് ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി. വണ്ടര്‍ഫുള്‍. ശ്യോ എന്തൊരു ഫ്രഷ് കോമഡി’ എന്നായിരുന്നു താരത്തിന്റെ കുറിക്ക് കൊള്ളുന്ന ഉത്തരം. ആരാധകന്റെ ചോദ്യവും ടൊവിനോയുടെ മറുപടിയും സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമായിരിക്കുകയാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്