Main Menu

തീരുമാനത്തിലുറച്ച് തൃപ്തി; സുരക്ഷയ്ക്ക് ഉപാധിവച്ച് പൊലീസ്

നെടുമ്പാശ്ശേരി: ദർശനം നടത്താതെ മടങ്ങി പോകില്ലെന്ന തീരുമാനത്തിലുറച്ച് തൃപ്തി ദേശായി. മണിക്കൂറുകള്‍ പിന്നിടുമ്പോഴും മടങ്ങിപ്പോവില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് തൃപ്തി ദേശായി. തഹസില്‍ദാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പൊലീസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. വാഹനവും താമസസൗകര്യവും ഒരുക്കിയാല്‍ സംരക്ഷണമെന്ന് പൊലീസ് നിലപാടെടുത്തു. ആലോചിച്ച് മറുപടി പറയാമെന്ന് തൃപ്തി ദേശായി മറുപടി നല്‍കി. പ്രതിഷേധം വിമാനത്താവള പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി സിയാല്‍ രംഗത്തെത്തി. ആശങ്ക വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിച്ചു. വിമാനത്താവളത്തിന് പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ് വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്