Main Menu

തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ കെ ശൈലജ

മലപ്പുറം: തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് വൃദ്ധസദനത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും ഇന്നലെ ഒരാളുമാണ് മരിച്ചത്. കാളിയമ്മ, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നീ അന്തേവാസികളാണ് ഇന്ന് രാവിലെ മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്നാണ് വൃദ്ധസദനത്തിലെ അധികൃതരുടെ വിശദീകരണം.  മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുക്കാര്‍ പറയുന്നത്. വൃദ്ധസദനത്തിലെ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് വിശദമായ അന്വേഷമം വേണമെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്