Main Menu

തമിഴകത്ത് നിന്ന് വരുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എന്റെ ബോബിയെ വിഴുങ്ങുമെന്ന് തോന്നുന്നു: സംവിധായകന്‍ ഷെബി ചൗഗട്ട്

വലിയ ആരവങ്ങളോ ആര്‍പ്പു വിളികളോ ഇല്ലാതെ തിയേറ്ററില്‍ എത്തിയ ചിത്രമാണ് ബോബി. മിയയും മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടായിരിക്കണം ബോബി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പക്ഷെ തമിഴകത്ത് നിന്ന് വരുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ മലയാളത്തിലെ ഈ കുഞ്ഞു സിനിമയെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍ ഷെബി ചൗഗട്ട്.

ബോബി പ്രദര്‍ശിപ്പിക്കുന്ന ചില തിയേറ്ററുകളില്‍ ഇന്നലെ പോയിരുന്നു. പടം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. എന്നാല്‍ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമെന്നാണ് കാണുന്നവര്‍ പറയുന്നത്. ഏതായാലും കാണാനുള്ളവര്‍ പെട്ടെന്ന് ചെന്ന് കാണണം. 24 ന് വലിയൊരു തമിഴ് പടത്തിന്റെ റിലീസുണ്ട്.

ഞങ്ങളുടേതു പോലുള്ള കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നു. ഇപ്പോത്തന്നെ പലയിടത്തും ബോബിയുടെ പോസ്റ്ററിനു മീതെ ആ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചു തുടങ്ങി. ഏതാനും ദിവസം കൂടെ ഞങ്ങളൊരു ജീവന്മരണ പോരാട്ടത്തിലാണ്. പ്രിയ സുഹൃത്തുക്കള്‍ എത്രയും പെട്ടെന്ന് സിനിമ കണ്ട് പിന്തുണയ്ക്കുക.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്