Main Menu

തടിച്ച ചുണ്ടും കരീബിയന്‍ മുടിയും; സെറീനക്കെതിരെ വംശീയ അധിക്ഷേപവുമായി കാര്‍ട്ടൂണ്‍; രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു

കഴിഞ്ഞ ദിവസം നടന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ട ടെന്നിസ് താരറാണി സെറീന വില്യംസ് സിറ്റിങ് അംപയറോട് തര്‍ക്കിച്ചത് ലോകം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് മുമ്പ് കോര്‍ട്ടില്‍ വെച്ച് വസ്ത്രം അഴിച്ച ആലിസ് കോര്‍നെറ്റിനെതിരെ യുഎസ് അസ്സോസിയേഷന്‍ കടുത്ത നടപടിയെടുത്തതും വിവാദമായിരുന്നു. വിമര്‍ശനങ്ങളും വിവാദങ്ങളും തുടര്‍ക്കഥയായതോടെ യുഎസ് ടെന്നീസ് അസ്സോസിയേഷന്‍ അംപയറിങ് പോളിസികള്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതിനെല്ലാം പിന്നാലെ മറ്റൊരു വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ടതിന് പിന്നാലെ റാക്കറ്റ് നിലത്തെറിഞ്ഞ് ഉടക്കുകയും അംപയറോട് തര്‍ക്കിക്കുകയും ചെയ്ത സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് രംഗത്തിറക്കിയ കാര്‍ട്ടൂണിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ആസ്‌ട്രേലിയന്‍ കാര്‍ട്ടൂണിസ്റ്റ് മാര്‍ക്ക് നൈറ്റ് ആണ് പരിഹാസവുമായി രംഗത്തെത്തിയത്. കാര്‍ട്ടൂണ്‍ വംശീയമായി അധിക്ഷേപിക്കുന്നതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ഹാരിപോര്‍ട്ടര്‍ രചയിതാവ് ജെ.കെ റൗളിങ് അടക്കമുള്ള പ്രമുഖര്‍ കാര്‍ട്ടൂണിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലും, 20ാം നൂറ്റാണ്ടിലും കറുത്ത വര്‍ഗക്കാരെ പരിഹസിക്കാന്‍ ഉപയോഗിച്ച രീതിയിലാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. മത്സര വിജയിയായ നവോമി ഒസാകയെ വെള്ളക്കാരി ആയി ചിത്രീകരിച്ചിരിക്കുന്നതിനേയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

തിങ്കളാഴ്ച മെല്‍ബണിലെ ഹെറാള്‍ഡ് സണ്‍ പത്രത്തിലാണ് കാര്‍ട്ടൂര്‍ അച്ചടിച്ചു വന്നത്. പുരുഷശരീരത്തോട് സാദൃശ്യമുള്ള ശരീരത്തോടും തടിച്ച ചുണ്ടുകളോടും കൂടിയ ചിത്രമാണ് സെറീനയുടെതായി വരച്ചിരിക്കുന്നത്. തകര്‍ന്ന് വീണ റാക്കറ്റിനു മുകളില്‍ ചാടുന്ന സെറീനയാണ് ചിത്രത്തില്‍. അവരെ ജയിക്കാന്‍ അനുവദിക്കായിരുന്നില്ലേ എന്ന് തൊട്ടപ്പുറത്ത് അംപയര്‍ ഒസാകയോട് ചോദിക്കുന്നതായും കാര്‍ട്ടൂണിലുണ്ട്. യു.എസ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ കാര്‍ട്ടൂണിലൂടെ താന്‍ വംശീയ അധിക്ഷേപം ഉദ്ദേശിച്ചിട്ടില്ലെന്ന ന്യായീകരണവുമായി മാര്‍ക്ക് നൈറ്റ് രംഗത്ത് വന്നിട്ടുണ്ട്.

Dahna M. Chandler@dahnamchandler

Well, this is one way to prove that Trump-style racism is international. Is Australia’s newspaper? Its cartoonist is ignorant and racist, that’s for sure.

J.K. Rowling Blasts ‘Racist’ Serena Williams Newspaper Cartoon http://www.tmz.com/2018/09/10/serena-williams-jk-rowling-newspaper-cartoon/ 

J.K. Rowling Blasts ‘Racist’ Serena Williams Newspaper Cartoon

The Harry Potter creator just went off over the cartoon.

tmz.com

‘ ആളുകള്‍ക്ക് ബുദ്ദിമുട്ട് ഉണ്ടാക്കിയതില്‍ ഖേദം ഉണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്‍ട്ടൂണില്‍ വംശീയതയോ ലൈംഗികതയോ ഇല്ലെന്നും കോര്‍ട്ടിലെ സെറീനയുടെ മോശം പെരുമാറ്റത്തെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് നൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ആസ്‌ട്രേലിയന്‍ പുരുഷ ടെന്നീസ് താരം മോശമായി പെരുമാറിയപ്പോഴും താന്‍ ഇത്തരത്തില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ലജ്ജാകരം എന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലാക്ക് ജേര്‍ണലിസ്റ്റ് കാര്‍ട്ടൂണിനെ വിശേഷിപ്പിച്ചത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്