Main Menu

ഡിസ് ലൈക്ക് അടിച്ച് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയ അഡാര്‍ ലവ് ഗാനം; മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദിയറിയിച്ച് ഒമര്‍ ലുലു

കൊച്ചി: ഒമര്‍ ലുലു ചിത്രം ഒരു ‘അഡാര്‍ ലൗ’വിലെ ഫ്രീക്ക് പെണ്ണേ..! ഗാനം യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്. എന്നാല്‍ ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ കാഴ്ചക്കാരും, 201 കെ ഡിസ്‌ലൈക്കുമായാണ് ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയത്. പാട്ടിനെ കേന്ദ്രീകരിച്ച് നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

അതേസമയം പാട്ട് വൈറലാക്കിയതിന് നന്ദിയറിച്ച് ഒമര്‍ ലുലു രംഗത്തെത്തി. പത്ത് മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ വ്യൂസും ,201 കെ ഡിസ്ലൈക്കും എന്ന ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഞങ്ങള്‍ സ്വന്തം. മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഒമര്‍ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്